For the best experience, open
https://m.abcmalayalamonline.com
on your mobile browser.

എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയെന്നത് പതിവ് ആരോപണം, വികസനത്തിൽ പുതിയ മാതൃക രാഹുൽ മുൻപോട്ട് വയ്ക്കും, ഷാഫി പറമ്പിൽ

11:10 AM Nov 25, 2024 IST | Abc Editor
എസ്ഡിപിഐ  ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയെന്നത് പതിവ് ആരോപണം  വികസനത്തിൽ പുതിയ മാതൃക രാഹുൽ മുൻപോട്ട് വയ്ക്കും  ഷാഫി പറമ്പിൽ

വർഗീയ ശക്തികളുടെ വോട്ടുകൾ വേണ്ടെന്ന് തന്നെയാണ് എക്കാലത്തെയും നിലപാട് , എസ്ഡിപിഐ- ജമാഅത്തെ ഇസ്ലാമി വോട്ടുകൾ കിട്ടിയെന്നത് പതിവ് ആരോപണം മാത്രമാണെന്നും ഷാഫി പറമ്പിൽ എം പി പറയുന്നു. വികസനത്തിൽ പുതിയ മാതൃക രാഹുൽ മാങ്കൂട്ടം മുൻപോട്ട് വയ്ക്കുമെന്നും, തൻ്റെ തുടർച്ചക്കാരനെന്ന മേൽവിലാസത്തിലാകില്ല രാഹുൽ പാലക്കാട് പ്രവർത്തിക്കുക എന്നും ഷാഫി പറമ്പിൽ ദില്ലിയില്‍ പറഞ്ഞു.

പാലക്കാട്ടെ വിജയത്തിൻ്റെ ക്രെഡിറ്റ് ഒരു വർഗീയ കക്ഷിക്കും അവകാശപ്പെടാനില്ല. വർഗീയ വോട്ടുകൾ വേണ്ടെന്ന നിലപാടിൽ തന്നെയാണ് താൻ ഈ തെരഞ്ഞെടുപ്പിന് നേരിട്ടതെന്നും ഷാഫി പറഞ്ഞു.തനിക്കെതിരെ പെട്ടിക്കഥ പ്രചരിപ്പിച്ചവർ തന്നെയാണ് ഇ പി ജയരാജൻ്റെ ആത്മകഥ പോലും തൻ്റെ തിരക്കഥയാണെന്ന് പ്രചരിപ്പിച്ചത് ഷാഫി പറമ്പിൽ വിമർശിച്ചു. പദവി നോക്കിയല്ല സന്ദീപ് വാര്യർ കോൺഗ്രസിൽ വന്നത്. അത്തരത്തിൽ ഒരു ചർച്ചയും പാർട്ടിയിൽ നടന്നിട്ടില്ലാ ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Tags :