For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പലവട്ടം ചർച്ച നടന്നു, സമയദോഷം കൊണ്ടാകാം മന്ത്രി ആകാത്തത്; തോമസ് കെ തോമസ്

12:32 PM Dec 21, 2024 IST | Abc Editor
പലവട്ടം ചർച്ച നടന്നു  സമയദോഷം കൊണ്ടാകാം മന്ത്രി ആകാത്തത്  തോമസ് കെ തോമസ്

പലവട്ടം ചര്‍ച്ച നടന്നിട്ടും ഫലം കണ്ടില്ല. മന്ത്രിയാകാൻ കഴിയാത്തതു സമയദോഷം മൂലമാണെന്നാണ് എംഎല്‍എ തോമസ് കെ തോമസ്. മന്ത്രിയാകാനാകാത്തത് സമയദോഷം കൊണ്ടെന്ന് തോമസ് കെ തോമസ് മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് ചേന്നംങ്കരി സെയ്ന്റ് പോള്‍സ് മോര്‍ത്തോമാ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസ്ഥാനം സംബന്ധിച്ച് കേന്ദ്രനേതൃത്വം ഇപ്പോൾ ചര്‍ച്ച നടത്തുന്നുണ്ട്. എന്നാൽ തന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് ശരത് പവാറാണ് തോമസ് കെ തോമസ് പറഞ്ഞു.

മുഖ്യമന്ത്രിപിണറായി വിജയനെ  തന്നോട് എതിര്‍പ്പ് ഇല്ല.എന്നാൽ മന്ത്രിസ്ഥാനം സംബന്ധിച്ച് നിങ്ങളുടെ പാര്‍ട്ടി തന്നെ തീരുമാനിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇനിയും മുഖ്യമന്ത്രി പിണറായി വിജയനെ ഒരിക്കല്‍ കൂടി കാണണമെന്നും തോമസ് കെ തോമസ് പറഞ്ഞു. അതുപോലെ തോമസ് ചാണ്ടിയോട് നീതി കാണിക്കാന്‍ പറ്റിയില്ല. അത് ചെയ്യണമെന്നും തോമസ് കെ തോമസ് പറഞ്ഞു.

Tags :