Film NewsKerala NewsHealthPoliticsSports

ഐസിസി ചെയർമാനായി ജയ്ഷായെ തെരഞ്ഞെടുത്തു

10:20 AM Aug 28, 2024 IST | Swathi S V

ഐസിസി ചെയർമാനായി ജയ്ഷായെ തെരഞ്ഞെടുത്തു. അപേക്ഷരായി മറ്റാരും ഇല്ലാതിരുന്നതോടെയാണ് ജയ്ഷായെ എതിരില്ലാതെ തെരഞ്ഞെടുത്തത്. സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാർക്ലേയ്ക്ക് പകരക്കാരനായാണ് ജയ്ഷാ എത്തുന്നത്. ഡിസംബർ ഒന്നിന് ജയ്ഷാചുമതല ഏറ്റെടുക്കും.

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. തെരഞ്ഞെടുക്കപെട്ട ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയര്‍മാനാണ് ജയ്ഷാ. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ്ഷാ 2019ലാണ് ആദ്യമായി ബിസിസിഐ സെക്രട്ടറിയാകുന്നത്. ​

Tags :
Jaishah was elected as the ICC chairman
Next Article