സുരേഷ് ഗോപിയുടെ വഖഫിനെതിരെയുള്ള പരാമർശത്തിൽ കേസെടുത്തില്ലെന്ന് വിമർശിച്ചു സിപിഐ മുഖപത്രമായ ജനയുഗം
പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. സുരേഷ് ഗോപിയുടെ വഖഫിനെതിരെയുള്ള പരാമര്‍ശത്തില്‍ കേസെടുത്തില്ലെന്നതാണ് ഇതിലെ പ്രധാന വിമര്‍ശനം. സുരേഷ് ഗോപി വഖഫ് ബോര്‍ഡിന്റെ പേര് പോലും പറയാതെ ബോര്‍ഡിനെ കിരാതമെന്ന് വിളിപ്പേരിട്ടു,അത് സുരേഷ് ഗോപിയുടെ മുസ്‌ലിം വിദ്വേഷ വിഷത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ജനയുഗത്തിലെ 'കിരാതന്‍ ഗോപിയും വാവരു സ്വാമിയും' എന്ന ലേഖനത്തില്‍ പറയുന്നു. വാതില്‍പ്പഴുതിലൂടെ എന്ന ദേവികയുടെ കോളത്തിലാണ് ഈ വിമര്‍ശനം. ഇത് സുരേഷ് ഗോപിയെ മാത്രമല്ല ശബരിമലയിലെ വാവര്‍ക്കെതിരെ സംസാരിച്ച ബി ഗോപാലകൃഷ്ണനെതിരെയും കേസെടുത്തില്ലെന്നാണ് ജനയുഗത്തിൽ വിമർശിക്കുന്നത്.
തൃശൂര്‍ പൂരം കലങ്ങിയില്ല, പകരം വെടിക്കെട്ട് വൈകിയതേ ഉള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും ,മതസ്പര്‍ദ്ധ വളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് സുരേഷ് ഗോപിക്കും, ഗോപാലകൃഷ്ണനുമെതിരെ നടപടിയെടുക്കാത്തതെന്നും ലേഖനം കാണിച്ചു തരുന്നത്.