For the best experience, open
https://m.abcmalayalamonline.com
on your mobile browser.

രണ്ട് ലൈംഗികാതിക്രമ കേസുകളും വ്യാജം; നടൻ ജയസൂര്യയുടെ ചോദ്യം ചെയ്യൽ പൂർത്തീകരിച്ചു 

01:02 PM Oct 15, 2024 IST | suji S
രണ്ട് ലൈംഗികാതിക്രമ കേസുകളും വ്യാജം  നടൻ ജയസൂര്യയുടെ ചോദ്യം ചെയ്യൽ പൂർത്തീകരിച്ചു 

നടൻ ജയസൂര്യയുടെ മേലെയുള്ള രണ്ടു ലൈംഗികാതിക്രമ കേസുകളും വ്യാജ൦, താരത്തിനോടുളള ചോദ്യം ചെയ്യൽ പൂർത്തീകരിച്ചു. തന്റെ പേരിലുള്ള കേസുകൾ വ്യാജമെന്ന് നടൻ തന്നെയാണ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു നടനെ ചോദ്യം ചെയ്യൽ. തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥനായ കന്‍റോൺമെന്‍റ് എസ് എച്ച് ഒക്ക് മുന്നിലാണ് ജയസൂര്യ ചോദ്യം ചെയ്യലിന്  ഹാജരായത്.

അതേസമയം സെക്രട്ടറിയേറ്റിൽ വെച്ച് നടന്നസിനിമ  ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി പറഞ്ഞ  നടിയുമായി തനിക്ക്  ഒരു സൗഹൃദവുമില്ല ,അതുപോലെ   രണ്ട് മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നുഅന്ന്  ഷൂട്ടിംഗ് നടന്നതെന്നും അതിനാൽ പരാതിക്കാരിയുടെ  പരാതി വ്യാജമാണെന്നും ജയസൂര്യ പറഞ്ഞു.കൂടാതെ  തൊടുപുഴയിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയും വ്യാജമാണ്.

ആ സിനിമയുടെ ഷൂട്ട് 2011ൽ തന്നെ പൂർത്തിയായതാണ്. തൊടുപുഴ ആയിരുന്നില്ല ലൊക്കേഷൻ , കൂത്താട്ടുകുളത്തായിരുന്നു ആ സിനിമയുടെ ലൊക്കേഷൻ. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും തന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ജയസൂര്യ  മാധ്യമങ്ങളോട് പറഞ്ഞു.

Tags :