റഷ്യയ്ക്കെതിരെ തിരിച്ചടിക്കാൻ അനുമതി നൽകികൊണ്ട് ജൊ ബൈഡൻ
യുക്രെയ്നിന്റെ ഊർജമേഖലയിലുൾപ്പെടെ റഷ്യ മിസൈലാക്രമണം തുടരുന്നതിനിടെ, 300 കിലോമീറ്റർ ദൂരപരിധിയുള്ള യുഎസ് നിർമിത മിസൈലുകൾ റഷ്യയ്ക്കെതിരെ തിരിച്ചടിക്കാൻ ജൊ ബൈഡൻ അനുമതി നൽകി. റഷ്യയിലെ കുർസ്ക് മേഖലയിൽ ഉപയോഗിക്കാനാണ് അനുമതി നൽകിയത്. മൂന്നാം ലോകയുദ്ധത്തിന്റെ ആരംഭമാണിതെന്ന് റഷ്യ പ്രതികരിച്ചു. ഉടൻ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പു നൽകി.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂഷിതമായ യുദ്ധം ആണ് യുക്രൈൻ റഷ്യ യുദ്ധം.
നാറ്റോ എന്ന പാശ്ചാത്യ സൈനിക സഖ്യത്തിൽ അംഗമാകാനുള്ള യുക്രെയ്നിന്റെ ശ്രമമാണ് റഷ്യയെ ചൊടിപ്പിച്ചത്.യുക്രെയ്നിന്റെ ഈ നീക്കം റഷ്യയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്നു വാദിച്ച പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ,
നാറ്റോ വ്യാപനം അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചു.
എന്നാൽ, സ്വതന്ത്ര രാജ്യമെന്ന നിലയിൽ വിദേശനയം സ്വയം തീരുമാനിക്കാനുള്ള അവകാശം യുക്രെയ്ൻ ഉന്നയിച്ചു. ഇതേത്തുടർന്ന് ഏതാനും വർഷങ്ങളായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും അസ്വാരസ്യങ്ങളുമാണു യുദ്ധത്തിലേക്കു നയിച്ചത്.ഐക്യരാഷ്ട്ര സംഘടനയുടെ(യുഎൻ) യുക്രെയ്നിലെ മനുഷ്യാവകാശ നിരീക്ഷണ ദൗത്യത്തിന്റെ 2024 ഓഗസ്റ്റ് 31 വരെയുള് കണക്കുപ്രകാരം, 2022 ഫെബ്രുവരി 24 മുതൽ യുക്രെയ്നിൽ കുറഞ്ഞത് 11,743 സാധാരണക്കാർ കൊല്ലപ്പെടുകയും ചെയ്തു.