പാലക്കാട്ട് തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി; കെ സുരേന്ദ്രൻ
03:47 PM Nov 27, 2024 IST | Abc Editor
പാലക്കാട്ട് തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ബി ജെ പി പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ചാൽ ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു കെ സുരേന്ദ്രൻ്റെ ഭീഷണി.
അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് കെ സുരേന്ദ്രന്റെ മാധ്യമങ്ങളോടുള്ള അരിശം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിസന്നദ്ധത അറിയിച്ചായിരുന്നു ആദ്യം സുരേന്ദ്രൻ വിമർശനങ്ങളെ നേരിട്ടത്.അതിനു ശേഷമാണ് ഇന്ന് ഭീഷണിയുടെ ലൈനിൽ കെ സുരേന്ദ്രൻ.