കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; മന്ത്രിസഭയിൽ എട്ട് പുതിയ മന്ത്രിമാരെ നിയമിച്ചു
കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ, രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഉന്നയിക്കുന്നതിനിടെ ട്രൂഡോ മന്ത്രിസഭ ഇപ്പോൾ പുന:സംഘടിപ്പിച്ചു. മന്ത്രിസഭയിൽ എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. മാറ്റിയവരിൽ വീണ്ടും തങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം നൽകിയത്. ട്രൂഡോ സർക്കാരിനെതിരെ ജഗ്‌ദീപ് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി അവിശ്വാസം കൊണ്ടുവരും.
ജനുവരി 27 ന് ആണ് പ്രമേയം അവതരിപ്പിക്കുക. എന്നാൽ ജഗ്‌ദീപ് സിങ് ട്രൂഡോ സർക്കാരിന്റെ സമയം കഴിഞ്ഞെന്നും, പ്രധാനമന്ത്രി എന്ന നിലയിൽ ട്രൂഡോ ഒരു പരാജയമാണെന്നും തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിൽ രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ഇപ്പോൾ ട്രൂഡോ ശ്രമിക്കുന്നത്.