Film NewsKerala NewsHealthPoliticsSports

കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ത്യാഗം അനുഭവിച്ചത് കെ കരുണാകരൻ; അദ്ദേഹത്തെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പ് നൽകില്ല, ചെറിയാൻ ഫിലിപ്പ്

10:27 AM Dec 23, 2024 IST | Abc Editor

കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പടുക്കാൻ ത്യാഗം അനുഭവിച്ചത് കെ കരുണാകരൻ. അദ്ദേഹത്തെ അട്ടിമറിച്ചവർക്ക് ചരിത്രം മാപ്പ് നൽകില്ല. കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. കെ കരുണാകരന്റെ 14-ാം ചരമ വാര്‍ഷിക ദിനത്തിലാണ് ചെറിയാന്‍ ഫിലിപ്പിന്റെ വിമര്‍ശനം.സമൂഹമാധ്യമമായ തനറെ ഫേസ് ബുക്ക് പേജിലൂടെ ആയിരുന്നു ഇങ്ങനൊരു വിമർശനം. കേരളത്തില്‍ കോണ്‍ഗ്രസ് കെട്ടിപ്പടുക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച കെ.കരുണാകരനെ രണ്ടു തവണയാണ് മുഖ്യമന്ത്രി പദത്തില്‍ നിന്നും അട്ടിമറിച്ചത്, ഇവർക്ക് ചരിത്രം മാപ്പു നല്‍കില്ല ചെറിയാൻ ഫിലിപ് പറഞ്ഞത്.

രാജൻ കേസിൽ കരുണാകരനെ കൊലയാളിയായും, ചാരവൃത്തിക്കേസിൽ രാജ്യദ്രോഹിയായും ചിത്രീകരിച്ചവർ ശരിക്കും മഹാപാപികളാണ്. കരുണാകരന്റെ ചരമവാർഷികം ആചരിക്കുമ്പോഴെങ്കിലും അദ്ദേഹത്തെ വേട്ടയാടിയവർ പശ്ചാത്തപിക്കേണ്ടതാണ്, ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അദ്ദേഹത്തെ പലപ്പോഴും സ്വന്തം പാർട്ടിക്കാർ പോലും ശിക്ഷിച്ചത്. ആരെയും തള്ളിപ്പറയാതെ അദ്ദേഹം എല്ലാ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്തത്. തന്നെ ക്രൂരമായി വിമർശിച്ച രാഷ്ട്രീയ നേതാക്കളോടും മാധ്യമങ്ങളോടും കരുണാകരൻ ഒരിക്കലും അസഹിഷ്ണത കാട്ടിയിട്ടില്ല.

തട്ടിൽ എസ്റ്റേറ്റ് മാനേജറുടെ വധ കേസ്, അഴീക്കോടൻ രാഘവൻ വധ വിവാദം, രാജൻ വധ കേസ്, പാമോലിൻ അഴിമതി കേസ്, ഐ.എസ്.ആർ.ഒ ചാരവൃത്തി കേസ് എന്നിവയിലെല്ലാം ആരോപണ വിധേയനായ കരുണാകരൻ തന്റെ നിരപരാധിത്വം എന്നോട് മരണത്തിന് മുമ്പ് ദീർഘമായി വിശദീകരിച്ചിരുന്നു ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വിശദമായ അന്വേഷണത്തിലൂടെ പിന്നീട് ഞാൻ കണ്ടെത്തിയ നിഗമനങ്ങൾ മുക്കാൽ ഭാഗവും എഴുതി പൂർത്തിയാക്കിയ ‘ചരിത്രത്തിനൊപ്പം ‘ എന്ന എന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും ചെറിയാൻ ചൂണ്ടിക്കാട്ടി.

Tags :
Cherian PhilipCongress in KeralaK Karunakaran
Next Article