Film NewsKerala NewsHealthPoliticsSports

യു ഡി എഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽ ഡി എഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ല; തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ശുഭപ്രതീക്ഷ തന്നെയാണ്, കെ മുരളീധരൻ

09:56 AM Nov 20, 2024 IST | Abc Editor

യു ഡി എഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽ ഡി എഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യു ഡി എഫിന് ശുഭപ്രതീക്ഷ തന്നെയാണ് ഉള്ളത്, ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ മതസൗഹാർദം വേണം. അതിന്റെ കടക്കൽ കത്തിവെക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷമുന്നണി രണ്ട് പ്രമുഖ പത്രങ്ങളിലും നൽകിയ വാർത്ത കെ മുരളീധരൻ.

പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാൻ പോകുന്നില്ല.ഇടതുപക്ഷം ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ ഒരു സമീപനം ശരിയല്ല കെ മുരളീധരൻ പറഞ്ഞു. സന്ദീപ് വാര്യർ ആർഎസ്എസ് കാര്യാലയത്തിനായി ഭൂമി വിട്ടുകൊടുത്ത സംഭവത്തിലും മുരളീധരൻ പ്രതികരിച്ചു. ഭൂമി കൈമാറ്റം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. ഭൂമി തിരിച്ചെടുക്കുമ്പോൾ അതിൻ്റേതായ സംഗീതിക വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാൽ സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

Tags :
K. MuraleedharanSandeep Warrier
Next Article