പാലക്കാട് തീരുമാനം ആയില്ല; പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് താൻ ഇറങ്ങും, കെ മുരളീധരൻ
പാർട്ടി ആവശ്യപ്പെട്ടാൽ താൻ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും കെ മുരളിധരൻ പറയുന്നു. ചേലക്കരയിൽ അഞ്ചിന് പ്രചാരണത്തിന് എത്തും. എന്നാൽ പാലക്കാട് ഇതുവരെയും തീരുമാനിച്ചിട്ടില്ല, എന്നാൽ പാർട്ടി തന്നോട് ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിനായി ഇറങ്ങും കെ മുരളിധരൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് ഇതുവരെയും സന്ദേശം അയച്ചിട്ടില്ല. വേണമെങ്കിൽ ഫോണിൽ വിളിക്കാമായിരുന്നു എന്നാൽ വി ഡി സതീശൻ വിളിച്ചിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.
താൻ പാർട്ടിയുടെ വിജയത്തിനാണ് പ്രധാന്യം നൽകുന്നത്. എന്നാൽ തന്റെ നിലപാടിനല്ല. തൻ്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേസമയം സുരേഷ് ഗോപിയെ കുറിച്ചും കെ മുരളീധരൻ പറയുന്നു, അദ്ദേഹം സിനിമ ഡയലോഗിൽ നിന്നും ഒന്ന് മാറിവരണം കെ മുരളീധരൻ പറഞ്ഞു, ഇപ്പോൾ കൊടകര വിഷയം വല്ലാത്ത പ്രതിസന്ധിയിലാണ്. എന്നാൽ ഈ വിഷയം സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.