നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ എന്നെ കയറ്റിവിട്ടു, തൃശൂരിൽനിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടു,കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ
നട്ടും ബോൾട്ടുമില്ലാത്ത വണ്ടിയിൽ എന്നെ കയറ്റിവിട്ടു, തൃശൂരിൽനിന്ന് ജീവനുംകൊണ്ട് രക്ഷപ്പെട്ടു,തൃശൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. കോഴിക്കോട്ട് ഡിസിസി ഓഫീസില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരത്തില്‍ സംസാരിക്കവേ ആയിരുന്നു ഈ പരിഹാസം. നട്ടും ബോള്‍ട്ടും ഇല്ലാത്ത തൃശൂര്‍ എന്ന വണ്ടിയില്‍ കയറാന്‍ തന്നോട് ആവശ്യപ്പെട്ടു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അടക്കമുള്ളവര്‍ അതിന് മുന്‍പന്തിയില്‍ നിന്നതെന്നും കെ മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ബിജെപി – സിപിഐഎം ധാരണ ഒരുപാട് സ്ഥലത്തുണ്ട്, ഇന്നലെവരെ ഗാന്ധിജിയെ കൊന്നവര്‍ ഇന്ന് വലിയവര്‍ ആയി. പാലക്കാട് തിരഞ്ഞെടുപ്പില്‍ ഇരുവരും ധാരണയായതായാണ് വിവരം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിയുമ്പോൾ അതിന്റെ സത്യം അറിയാമെന്നും, പക്ഷെ, പാലക്കാട് കോണ്‍ഗ്രസ്സ് തന്നെ വിജയിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.
നേരത്തെ ഒരു പൊതുയോഗത്തിനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ കെ കരുണാകരൻ, എ. കെ. ആന്റണി, ഉമ്മൻചാണ്ടി ഇവർ മതിയാകുമായിരുന്നു എന്നാൽ ഇന്ന് ജനകൂട്ടത്തെ ആകര്ഷിക്കകത്ത നേതാക്കന്മാരാരും കേരളത്തിലില്ല എന്നും , ഇന്ന് രാഹുൽ ഗാന്ധിയോ, പ്രിയങ്ക ഗാന്ധിയോ വരണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.