പാലക്കാട് മത്സരം എൽ ഡി എഫും, യു ഡി എഫും തമ്മിൽ; കെ മുരളീധരൻ തികഞ്ഞ ആർ എസ് എസ് വിരുദ്ധനാണ് , എ കെ ബാലൻ
പാലക്കാട് മത്സരം എൽഡിഎഫും , യുഡിഎഫും തമ്മിൽ എ കെ ബാലൻ.ഈ കാര്യം കെ മുരളീധരൻ വരെ സമ്മതിച്ചു കഴിഞ്ഞു. എൽഡിഎഫിന്റെ വിജയം അട്ടിമറിക്കാൻ ആണ് ചിറ്റൂരിൽ സ്പിരിറ്റ് ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വലിയ ഗൂഢാലോചനയാണ് യുഡിഎഫ് നടത്തുന്നത് എന്നും എ കെ ബാലൻ പറയുന്നു. സംശയമുള്ള എല്ലാ സ്ഥലത്തും പോലീസും ,എക്സൈസും ഇലക്ഷൻ കമ്മീഷനും പരിശോധന നടത്തണമെന്നും അദ്ദേഹം പറയുന്നു,
ഇപ്പോൾ കോൺഗ്രസ് പൊട്ടിത്തെറിയുടെ വക്കിലാണ്. അതിന്റെ തെളിവാണ് എൽ ഡി എഫ് സ്ഥാനാർത്ഥിക്ക് മുരളീധരൻ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയത് എന്നും , താൻ വ്യക്തിക്ക് വേണ്ടിയല്ല വോട്ട് ചോദിക്കുന്നത് എന്നു മുരളീധരൻ പറഞ്ഞതോടെ എല്ലാം എല്ലാവർക്കും ബോധ്യമായെന്ന് എ കെ ബാലൻ പറയുന്നു. കെ മുരളീധരൻ തികഞ്ഞ ആർഎസ്എസ് വിരുദ്ധനാണ്. കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നയാളാണ് മുരളീധരൻ. മറ്റുള്ള കോൺഗ്രസുകാരെ പോലെ അല്ല മുരളീധരനെന്ന് എകെ ബാലൻ പറയുന്നു. കരുണാകരന്റെ കുടുംബവുമായി ബന്ധമുള്ള ഒട്ടേറെ കോൺഗ്രസുകാർ സിപിഐഎമ്മിനെ എതിർക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.