ഈ സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് സന്ദീപ് എന്നും നിലനിർത്തണം,അല്ലാതെ അടുത്ത ഇലക്ഷന്റെ സമയത്ത് വെറുപ്പിന്റെ കടയിൽ വീണ്ടും മെമ്പർഷിപ്പ് എടുക്കാൻ പോകരുത്; കെ മുരളീധരൻ
സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയത് നല്ലകാര്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രണ്ടാഴ്ച മുൻപ് സന്ദീപ് കോൺഗ്രസിലേക്ക് വന്നിരുന്നുവെങ്കിൽ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിന് പോകാമായിരുന്നു. കാരണം അത്രയേറെ രാഹുലിനെ വിമർശിച്ചയാളാണെ സന്ദീപ്. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ സന്ദീപ് അന്ന് പറഞ്ഞത് കാശ്മീരിലേക്കല്ല ആന്ഡമാൻ നിക്കോബാറിലേക്കാണ് യാത്ര നടത്തേണ്ടതെന്നായിരുന്നു. കെ മുരളീധരൻ പറയുന്നു.
മറ്റ് പല പാർട്ടികളും നോക്കി നടക്കാതെ സന്ദീപ് ഇപ്പോൾ കോൺഗ്രസിലേക്ക് വന്നു, അത് നല്ല കാര്യമാണ്.സ്വാഗതം ചെയ്യുന്നു. ഈ സ്നേഹത്തിന്റെ കടയിലെ മെമ്പർഷിപ്പ് സന്ദീപ് എന്നും നിലനിർത്തണം, അല്ലാതെ അടുത്ത അസംബ്ലി ഇലക്ഷന്റെ സമയത്ത് വെറുപ്പിന്റെ കടയിൽ വീണ്ടും മെമ്പർഷിപ്പ് എടുക്കാൻ പോകരുത് മുരളിധരൻ പറയുന്നു. സന്ദീപ് പണ്ട് പറഞ്ഞ പല കാര്യങ്ങളും ബിജെപിക്ക് വേണ്ടി പറഞ്ഞതാണ്. ഇനി അതൊക്കെ കഴിഞ്ഞ കാര്യമാണ്. ഇനിയും സന്ദീപ് കോൺഗ്രസിൽ ആദരവോടെ സ്വീകരിക്കുന്നു മുരളീധരൻ പറഞ്ഞു.