ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞാൽ പൊതുജനം വെറുക്കും; എൻ എൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു കെ മുരളീധരൻ
04:08 PM Oct 26, 2024 IST | suji S
മധ്യപ്രവർത്തകർക്കെതിരെ സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം എൻ എൻ കൃഷ്ണദാസിന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ, ഒരു പൊതുപ്രവർത്തകനും പറയേണ്ട വാക്കല്ല അത്. അതുകൊണ്ടു അദ്ദേഹം മാപ്പ് പറയണമെന്നും ഇല്ലങ്കിൽ പാർട്ടി മാപ്പ് പറയണെമന്നും കെ മുരളീധരൻ പറഞ്ഞു. നാല് തവണ ജനപ്രതിനിധി ആയി നിന്ന ആളാണ് കൃഷ്ണദാസ്. അദ്ദേഹം ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞാൽ പൊതുജനം വെറുക്കും എന്നും മുരളീധരൻ പറഞ്ഞു.
2016-ൽ കൃഷ്ണദാസ് നിന്നപ്പോഴാണ് എൽഡിഎഫ് മൂന്നാമത് പോയത്. എൽഡിഎഫിനെ മൂന്നാമത് നിർത്തണമെന്നുള്ള അദ്ദേഹത്തിൻ്റെ ആഗ്രഹമാണോ മാധ്യമങ്ങളെ ചീത്തവിളിച്ചതെന്ന് സംശയിക്കുന്നു.എന്നാൽ കൃഷ്ണദാസിന്റെ ഈ വാക്കുകൾ മാധ്യമങ്ങളെ പറഞ്ഞതാണെന്ന് എനിക്ക് തോന്നിയില്ല പകരം ഇത് സരിന് പരിഹസിച്ചതാണോ എന്നാണ് എന്റെ സംശയം മുരളീധരൻ പറയുന്നു.