Film NewsKerala NewsHealthPoliticsSports

മുൻകാലങ്ങളിലെ ചെലവിന്റെ തുക കേന്ദ്രത്തിന് നൽകണമെന്നുളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്‌ണൻ

02:31 PM Dec 14, 2024 IST | Abc Editor

മുൻകാലങ്ങളിലെ ചെലവിന്റെ തുക കേന്ദ്രത്തിന് നൽകണമെന്നുളത് മലയാളികളെ അപമാനിക്കുന്നതിന് തുല്യം; കെ രാധാകൃഷ്‌ണൻ എംപി. വയനാട് ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയിട്ടും ദുരന്തബാധിതരെ സഹായിക്കാനുള്ള നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തം നേരിട്ട കേരളത്തെ കുറ്റപ്പെടുത്താനും, സാങ്കേതിക തടസ്സങ്ങൾ സൃഷ്ടിക്കാനുമാണ് ഇപ്പോൾ കേന്ദ്രം ശ്രമിക്കുന്നത്. വലിയ താമസമില്ലാതെ തന്നെ കേരളം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. SDRF ഫണ്ടിൽ നിന്നും പണം ചെലവഴിക്കുന്നതിനു ഒരുപാട് മാനദണ്ഡങ്ങൾ ഉണ്ട് എം പി പറഞ്ഞു.

ആ മാനദണ്ഡങ്ങൾ മാറ്റി തരാനെങ്കിലും കേന്ദ്രം തയ്യാറാകണം. സംസ്ഥാന സർക്കാർ ചട്ടങ്ങൾ അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത്. മൃതദേഹങ്ങൾ ഡി എൻ എ ടെസ്റ്റ്‌ നടത്തിയ പണം പോലും വഹിക്കാൻ കേന്ദ്രം തയ്യാറായില്ല. കേന്ദ്രത്തെ അറിയിക്കാത്ത സൈന്യം ഇത്തരത്തിൽ നോട്ടീസ് അയക്കില്ല. വയനാട് വിഷയത്തിൽ എല്ലാവരെയും ഒരുമിച്ചു നിർത്താൻ ആണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്.
സഹായിക്കാതെ സാങ്കേതിക തടസങ്ങൾ പറഞ്ഞു സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് കേന്ദ്രസർക്കാർ കെ രാധാകൃഷ്ണൻ പറഞ്ഞു.

Tags :
K RadhakrishnanWayanad disaster area
Next Article