Film NewsKerala NewsHealthPoliticsSports

പാർട്ടിയുടെ വളർച്ചക്ക് വേണ്ടി ഓരോ കാലത്തും ഓരോ തീരുമാനങ്ങൾ എടുക്കണം; ആരോപണത്തിന് മറുപടിയുമായി കെ രാധാകൃഷ്ണൻ

12:48 PM Nov 13, 2024 IST | Abc Editor

കേരളത്തിൽ ഒരു ദളിത് മുഖ്യമന്ത്രിയുടെ സാധ്യതയില്ലാതാക്കാൻ കെ.രാധാകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒതുക്കിയതാണെന്ന മാത്യു കുഴൽനാടൻ്റെ ആരോപണത്തിൽ മറുപടിയുമായി എത്തി കെ രാധാകൃഷ്ണൻ. എന്നെ ഉയര്‍ത്തിയത് പാര്‍ട്ടിയല്ലേ. പിന്നെയെങ്ങനെയാ ഒതുക്കുന്നത്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഓരോകാലത്തും ഓരോ തീരുമാനങ്ങളെടുക്കണം. എക്കാലത്തും ഒരേ തീരുമാനമെടുക്കാന്‍ കഴിയില്ല കെ രാധാകൃഷ്ണൻ പറഞ്ഞു,

അതേസമയം കഴിഞ്ഞദിവസം മാത്യുകുഴൽനാടൻ കേരള മന്ത്രിസഭയുടെ ചരിത്രത്തിലാദ്യമായാണ് പട്ടികജാതി വിഭാഗങ്ങള്‍ക്ക് മന്ത്രിയില്ലാത്ത, മന്ത്രിസഭയില്‍ പ്രാതിനിധ്യമില്ലാത്ത, അധികാരത്തില്‍ പങ്കാളിത്തമില്ലാത്ത ഒരു സാഹചര്യം ഉടലെടുത്തിരിക്കുന്നതെന്നും . എത്ര നിങ്ങള്‍ മൂടിവെച്ചാലും എത്ര ശ്രദ്ധിക്കപ്പെടരുതെന്നാഗ്രഹിച്ചാലും ഈ വിഷയം ചേലക്കര ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞിരുന്നത്. കെ.രാധാകൃഷ്ണന്റെതു പോലെയൊരു സാന്നിധ്യം ചേലക്കരയില്‍ ഞങ്ങളാരും കണ്ടില്ല. ഇതെല്ലാം കൂടി മനസ്സില്‍വെച്ചാകും ചേലക്കര വിധിയെഴുതുക എന്ന മാത്യുകുഴൽനാടന്റെ ഈ പ്രസ്താവനക്കെതിരെയാണ് കെ രാധാകൃഷ്ണൻ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

Tags :
K RadhakrishnanMathew Kuzhalnadan
Next Article