മുഖ്യ മന്ത്രി ആകാൻ സാധ്യത ഉണ്ടായിരുന്ന കെ രാധാകൃഷ്ണനെ എം പി ആക്കിയത് ഗൂഢാലോചനമേൽ; വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്
മുഖ്യ മന്ത്രി ആകാൻ സാധ്യത ഉണ്ടായിരുന്ന കെ രാധാകൃഷ്ണനെ എം പി ആക്കിയത് ഗൂഢാലോചനമേലെന്ന് വിമർശനവുമായി കെ പി സി സി വർക്കിങ് പ്രസിഡന്റെ കൊടിക്കുന്നിൽ സുരേഷ്. കെ രാധാകൃഷ്ണനെ ടൂറിസമോ ,പൊതുമരാമത്തോ, ആഭ്യന്തരമോ പോലും നൽകിയിരുന്നില്ല. അദ്ദേഹത്തിന് പറഞ്ഞുവിട്ട സ്ഥാപിത താൽപര്യക്കാരെ മന്ത്രിയാക്കാനാണ് സി പി എം ശ്രമിച്ചതെന്നും കൊടിക്കുന്നിൽ സുരേഷ് പറയുന്നു.
രാധാകൃഷ്ണനോട് ആഭിമുഖ്യമുള്ള സിപിഎം അനുഭാവികളുടെ വോട്ട് കൂടി ലക്ഷ്യമിട്ടാണ് ചേലക്കരയിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് കോൺഗ്രസ് തിരികൊളുത്തുന്നത്, എന്നാൽ ഈ കാര്യം അടിസ്ഥാന രഹിത൦മെന്ന് ഇടതുമുന്നണി കൺവീനർ രാമകൃഷ്ണൻ പറയുന്നു. ഇതിന് മുന്നിൽ നിൽക്കുന്നത് യുഡിഎഫാണ്.മുഹമ്മദ് റിയാസ് മന്ത്രി ആയത് മുഖ്യമന്ത്രിയുടെ മരുമകൻ എന്ന നിലയിൽ അല്ല. പകരം അദ്ദേഹം പാർട്ടി ഏൽപ്പിക്കുന്ന ചുമതലകൾ മികച്ച രീതിയിൽ നിറവേറ്റി എന്നുളള പരിഗണ വെച്ചാണ് പദവികൾ നല്‍കിയത്, മുഖ്യമന്ത്രിക്കെതിരെ നിരവധി ആക്ഷേപങ്ങൾ ഉന്നയിക്കുക എന്നത് തുടർച്ചയായുള്ള സമീപനം മാത്രമാണ് എന്നും രാമകൃഷ്ണൻ പറയുന്നു.