Film NewsKerala NewsHealthPoliticsSports

കോൺഗ്രസിലെ പുനഃസംഘടന ചർച്ചകൾക്കിടെ കെ സുധാകരൻ കെ മുരളീധരനുമായി കൂടിക്കാഴ്ച്ച നടത്തി; പ്രധാന നേതാക്കളിൽ നിന്നും പിന്തുണ ഉറപ്പാക്കൽ ലക്ഷ്യത്തിനെന്ന് സൂചന

11:40 AM Dec 20, 2024 IST | Abc Editor

കോണ്‍ഗ്രസിലെ പുനസംഘടന ചര്‍ച്ചകള്‍ക്കിടെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. കെ മുരളീധരന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയിരുന്നു കൂടിക്കാഴ്ച. കെ.പി.സി.സി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നതിന് പിന്നാലെയാണ് കെ സുധാകരന്റെ ഇങ്ങനൊരു നീക്കം.കൂടാതെ പ്രധാന നേതാക്കളില്‍ നിന്നും പിന്തുണ ഉറപ്പാക്കല്‍ ലക്ഷ്യമെന്നും സൂചനകൾ. കെ മുരളീധരനെ കൂടാതെ കഴിഞ്ഞ ദിവസം എ.കെ ആന്റണി, രമേശ് ചെന്നിത്തല എന്നിവരെയും കെ സുധാകരന്‍ നേരില്‍ കണ്ടിരുന്നു.

അതേസമയം കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് കെ. മുരളീധരന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കെ.കരുണാകരന്‍ ഫൗണ്ടേഷന്റെ ചര്‍ച്ചയ്ക്ക് ജയ്ഹിന്ദ് ചാനല്‍ അധികൃതരുമായി സംസാരിക്കാനുമാണ് വന്നത് എന്നാണ് മുരളീധരൻ പറഞ്ഞത്. ത്രിശ്ശൂരിലെ സംഘടന വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുരളീധരന്‍ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ച വിഷയങ്ങള്‍ ചര്‍ച്ചയായില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. ഇല്ലാത്ത പുനസംഘടന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു. കെ സുധാകരന്‍ മാറണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Tags :
K Sudhakaran met K Muralidharan
Next Article