പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണത്തെ പരിഹസിച്ചു കെ സുരേന്ദ്രൻ; മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർഥികളെയും കൊണ്ടുവന്നത് നല്ല കാര്യം
പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണത്തെ പരിഹസിച്ചു കെ സുരേന്ദ്രൻ; മണ്ഡലം ഒഴിയുമ്പോൾ മത്സരിപ്പിക്കാനുള്ള സ്ഥാനാർഥികളെയും ഒപ്പം കൊണ്ടുവന്നത് നല്ല കാര്യം എന്നാണ് സുരേന്ദ്രൻ പരിഹസിച്ചത് , പ്രിയങ്കക്കൊപ്പം വന്ന മകന്റെയും , ഭർത്താവിന്റെയും ചിത്രം തന്റെ ഫേസ് ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ് കെ സുരേന്ദ്രന്റെ ഈ പരിഹാസം. പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണ വേളയിൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
അതുപോലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ,പ്രിയങ്ക ഗാന്ധിക്കൊപ്പം കളക്ടേറ്റിലും എത്തിയിരുന്നു.പ്രിയങ്ക മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക വയനാട്ടിലെ ജനങ്ങളോട് സംസാരിക്കുകയും ചെയ്യ്തിരുന്നു. വയനാടിന്റെ കുടുംബമാവുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തനിക്ക് വോട്ട് അഭ്യർത്ഥിച്ചു ആദ്യമായാണ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നത് പ്രിയങ്ക ഗാന്ധി പറഞ്ഞു.