സന്ദീപിന് ഇനിയും വലിയ കസേരകൾ കിട്ടട്ടെ; കോൺഗ്രസ്സ് പ്രവേശനത്തിൽ സന്ദീപ് വാര്യരെ പരിഹസിച്ച്, കെ സുരേന്ദ്രൻ
ബിജെപി വിട്ട സന്ദീപ് വാര്യരുടെ കോൺഗ്രസ്സ് പ്രവേശനത്തിൽ സന്ദീപിനെ പരിഹസിച്ച് കെ സുരേന്ദ്രൻ. സന്ദീപിന് ഇനിയും വലിയ കസേരകൾ കിട്ടട്ടെയെന്നും ,സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള മാറ്റം ബിജെപിയില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്നും . ഇത് ഉറപ്പിച്ചു തന്നെയാണ് താൻ പറയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുന്നു. സന്ദീപ് വാര്യരെ മുറുകെ പിടിക്കാന്‍ സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്‍ഥിക്കുന്നു എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ എത്തിയതിന് കാരണം സുരേന്ദ്രന്‍ ആണെന്ന, സന്ദീപ് വാര്യരുടെ വിമര്‍ശനം ചൂണ്ടിക്കാട്ടിയപ്പോള്‍ ആയിക്കോട്ടെ എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. സന്ദീപിനെതിരെ ബിജെപി നടപടിയെടുത്തതിനു കാരണം പുറത്തു പറയാതിരുന്നത്, അത്തരം കാര്യങ്ങള്‍ പരസ്യമാക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ചേര്‍ന്നതല്ല എന്നറിയാവുന്നതുകൊണ്ടാണ് കെ സുരേന്ദ്രൻ പറയുന്നു.