തെളിവില്ലാത്ത കാര്യങ്ങൾക്ക് ഒരാവശ്യമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് കേൾക്കാൻ സമയമില്ല; കൊടകര കുഴൽ പണകേസിൽ പ്രതികരിച്ചു, കെ സുരേന്ദ്രൻ
തെളിവില്ലാത്ത കാര്യങ്ങൾക്ക് ഒരാവശ്യമില്ലാതെ എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ അത് കേൾക്കാൻ സമയമില്ല; കൊടകര കുഴൽ പണകേസിൽ പ്രതികരിച്ചു, ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ , ഈ കേസുമായി ബന്ധപ്പെടുത്തി ബി ജെ പി യെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ 346 കേസുകളിൽ പ്രതിയാണ് ,എന്നാൽ ഒരു കേസിലെയും നിയമത്തെ താൻ വെല്ലുവിളിച്ചിട്ടില്ല എന്നും സുരേന്ദ്രൻ പറയുന്നു.
കേന്ദ്ര ഏജൻസികൾക്ക് ഈ കേസ് അന്വേഷിക്കണമെങ്കിൽ തെളിവുകൾ വേണമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് തനിക്ക് ഒന്നും പ്രതികരിക്കാനില്ലാ എന്നും കെ സുരേന്ദ്രൻ പറയുന്നു. അതേസമയം കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രനെ രക്ഷിക്കാന്‍ ഇഡിയും കേരള പോലീസും തമ്മില്‍ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു, രാഹുലിന്റെ ഈ ആരോപണത്തിനെതിരെയാണ് സുരേന്ദ്രൻ രംഗത്ത് എത്തിയത്.