Film NewsKerala NewsHealthPoliticsSports

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് റെയ്ഡ് നടക്കുമെന്ന കാര്യംപോലീസ് തന്നെ ചോര്‍ത്തി നല്‍കിയെന്ന് കെ.സുരേന്ദ്രന്‍

01:34 PM Nov 07, 2024 IST | Anjana

കള്ളപ്പണ ഇടപാട് നടന്ന കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ പോലീസ് റെയ്ഡ് നടക്കുമെന്ന കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് തന്നെ ചോര്‍ത്തി നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട്ടെ ഒരു വിഭാഗം സി.പി.എം നേതാക്കള്‍ കോണ്‍ഗ്രസിനെ എല്ലാകാലത്തും സഹായിച്ചു വരുന്നവരായിരയിരുന്നുഈ വിഭാഗംതന്നെ ഇത്തവണയും കോണ്‍ഗ്രസിനേയും യു.ഡി.എഫിനേയും സഹായിക്കാന്‍ വന്നെന്നും സുരേന്ദ്രന്‍ പാലക്കാട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പാര്‍ക്കിങ് ഭാഗത്തടക്കമുള്ള സി.സി.ടി.വിയും പരിശോധിച്ചില്ല. ഒരുഘട്ടത്തില്‍ അവര്‍ തിരിച്ചുപോവുന്ന സാഹചര്യംവരെയുണ്ടായി. സി.സി.ടി.വി പരിശോധന ഉച്ചവരെ നീട്ടയെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

സന്ദീപ് വാര്യര്‍ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകണമെന്നാണ് അഭ്യര്‍ഥന. എന്ത് പ്രശ്‌നം ഉണ്ടെങ്കിലും പരിശോധിക്കാനുള്ള സംവിധാനമുണ്ട്. പക്ഷെ, അതൊന്നും പറയേണ്ട സമയമല്ല തിരഞ്ഞെടുപ്പ് കാലം. സന്ദീപ് വാര്യരെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാന ചുമതല താന്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags :
K Surendran
Next Article