For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

02:26 PM Nov 26, 2024 IST | ABC Editor
പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

പാലക്കാട്‌ നഗരസഭ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. ലീഗ് കൗൺസിലർ സെയ്‌ദ് മീരാൻ ബാബു സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അധ്യക്ഷ അനുമതി നൽകാത്തതാണ് തർക്കത്തിന് കാരണം. അധ്യക്ഷക്ക്‌ നേരെ പ്രതിഷേധം തുടർന്നപ്പോൾ പ്രതിരോധവുമായി എൻ ശിവരാജൻ നടുത്തളത്തിൽ ഇറങ്ങി. കോൺഗ്രസ് പ്രതിനിധി മൻസൂറിനെയാണ് അധ്യക്ഷ ക്ഷണിച്ചത്. തർക്കം പരിഹരിക്കാൻ വന്ന മൻസൂറും ശിവരാജനും കയ്യാങ്കളിയുടെ വക്കിലെത്തി.

ലീഗ് കൗൺസിലർ മോശമായി സംസാരിച്ചുവെന്ന് ആരോപിച്ചാണ് ശിവരാജൻ അടക്കമുള്ളവർ നടുത്തളത്തിലിറങ്ങിയത്. തുടർന്നുണ്ടായ തർക്കമാണ് കയ്യേറ്റത്തിലേക്ക് നീങ്ങിയത്. ഒരാൾക്കും അവസരം നിഷേധിച്ചിട്ടില്ലെന്ന് അധ്യക്ഷ പ്രമീള ശശിധരൻ യോഗത്തിൽ പറഞ്ഞു. പ്രത്യേക താത്പര്യം ആരോടുമില്ലെന്നും തുല്യ പരിഗണനയാണ് നൽകുന്നതെന്ന് അധ്യക്ഷ പറഞ്ഞു.

ലീഗ് കൗൺസിലർ തനിക്ക് സംസാരിച്ചേ മതിയാകൂ എന്ന് പറഞ്ഞ് നഗരസഭ അധ്യക്ഷക്കെതിരെ പ്രതിഷേധം ഉയർത്തിയപ്പോൾ ഭരണപക്ഷത്തുനിന്നുള്ളവർ രംഗത്തെത്തിയതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. കോൺഗ്രസ് കൗൺസിലറും എൻ ശിവരാജനും തർക്കത്തിലേക്ക് കടന്നു. രോക്ഷകുലനായാണ് ശിവരാജൻ പ്രതികരിച്ചത്. യോഗത്തിൽ ഉന്തും തള്ളും ഉണ്ടായി.

Tags :