For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടന, നടൻ കമൽ ഹാസൻ

11:34 AM Nov 28, 2024 IST | Abc Editor
ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടന  നടൻ കമൽ ഹാസൻ

കഴിഞ്ഞ ദിവസം ഭരണഘടനയുടെ 75-ാം വാർഷിക ദിന൦ ആയിരുന്നു, ആ ദിവസം സാമൂഹിക മാധ്യമങ്ങളിൽ നടൻ കമൽ ഹാസൻ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് അദ്ദേഹം വ്യക്തമാക്കിയത്. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ കുറിച്ചിരിക്കുന്നത്. എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്.

രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനുഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. നമുക്ക് സ്വാതന്ത്ര്യം കിട്ടി അധികനാളായിരുന്നില്ല. വിഭജനം സൃഷ്ടിച്ച സംഘർഷങ്ങളും മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പലായനവുമെല്ലാം ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പല സംസ്കാരങ്ങളും പല വിശ്വാസങ്ങളും പലഭാഷകളുമുള്ള ഒരു വലിയ ജനതയെ ഒരു രാജ്യമാക്കി മാറ്റുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി.

വിദേശ നിരീക്ഷകർ ഒരു ജനാധിപത്യ രാജ്യമായി മുന്നോട്ട് പോകാൻ ഇന്ത്യക്ക് സാധിക്കുമോ എന്ന് പോലും സംശയിച്ചു.ലോകത്തിന് മാതൃകയായ ഒരു ജനാധിപത്യ രാജ്യമാക്കി ഇന്ത്യയെ മാറ്റിയത് ആ ഭരണഘടനയാണ്. നമ്മുടെ ഭരണഘടന വായിക്കാനും അതിന്റെ മൂല്യങ്ങൾ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യൻ എന്നതിന്റെ അർഥം ഉൾകൊള്ളാനും ദേശസ്നേഹിയായ ഒരോ ഇന്ത്യക്കാരനും തയ്യാറാവണം എന്നും അദ്ദേഹം കുറിച്ച്

Tags :