Film NewsKerala NewsHealthPoliticsSports

തെരഞ്ഞെടുപ്പ് പരാജയത്തിൽ ദുഃഖിക്കാതെ  ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

10:00 AM Nov 07, 2024 IST | suji S

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസ്.തെരെഞ്ഞെടുപ്പ് പരാചയത്തിൽ ദുഃഖിക്കാതെ നിയുക്ത യു.എസ്. പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനെ കമലാ ഹാരിസ് ഫോണില്‍വിളിച്ച് അഭിനന്ദിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്നും കമല കൂട്ടിച്ചേർത്ത്. കൂടാതെ സ്വാതന്ത്ര്യത്തിനും, തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടം താൻ അവസാനിപ്പിക്കില്ലെന്നും കമല പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയ൦ അത് നോക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.

താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിപ്പ് രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേർത്ത്. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ടകാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാമെന്നും കമല പറഞ്ഞു. കൂടാതെ താൻ ട്രംപിനോട് സംസാരിച്ചെന്നും വിജയാശംസകള്‍ നേര്‍ന്നെന്നും സമാധാനപരമായ ഭരണകൈമാറ്റത്തിന് താന്‍ തയാറെന്നും കമലാ ഹാരിസ് പറയുകയും ചെയ്യ്തു.

Tags :
Donald TrumpKamala Harris
Next Article