For the best experience, open
https://m.abcmalayalamonline.com
on your mobile browser.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന്കമലാ ഹാരിസ്

10:52 AM Nov 07, 2024 IST | Anjana
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം  തുടരുമെന്ന്കമലാ ഹാരിസ്

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പോരാട്ടം തുടരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും യു.എസ്. വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ്. സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നായിരുന്നു കമലാ ഹാരിസിന്റെ വാക്കുകള്‍. തിരഞ്ഞെടപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് ജനങ്ങളെ അഭിസംബോധനചെയ്ത് സംസാരിക്കുന്നതിനിടെയാണ് കമലാ ഹാരിസ് നിലപാട് വ്യക്തമാക്കി.

ജനങ്ങള്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു കമല ഹാരിസ് പ്രസംഗം ആരംഭിച്ചത്. ഇന്ന് എന്റെ ഹൃദയംനിറഞ്ഞിരിക്കുന്നു. നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി. ഈ തിരഞ്ഞെടുപ്പിന്റെ ഫലം ഒരിക്കലും നമ്മള്‍ ആഗ്രഹിച്ചതല്ല. നമ്മള്‍ പോരാടിയതും വോട്ട് ചെയ്തതും ഇതിനല്ലെന്നും കമലാ ഹാരിസ് പറഞ്ഞു.

Tags :