കനത്ത മഴയെ തുടർന്നുള്ള അവധി പ്രഖ്യാപിക്കാൻ വൈകി കണ്ണൂർ കളക്ടർ
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു .എന്നാൽ കണ്ണൂർ കളക്ടർ അരുൺ കുമാർ മാത്രം അവധി പ്രഖ്യാപിക്കാൻ വൈകി.എ ഡി എം നാവിൻ ബാബു വിന്റെ മരണത്തെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങൾ ചുരുളഴിയാതെ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇങ്ങെനെ ഒരു ആരോപണം ഉയർന്നുവന്നിരിക്കുന്നത് .
കളക്ടർക്കെതിരെ വ്യാപക ആക്ഷേപങ്ങളും പരിഹാസവുമാണ് ഉയർന്നു വന്നിരിക്കുന്നത് .ഇതൊക്കെ നേരെത്തെ അറിയിക്കേണ്ട അമ്പാനെ ,കുറച്ച കഴിഞ്ഞു പ്രഖ്യാപിച്ചാൽ മതിയായിരുന്നു ,രാത്രി പകലാക്കി അധ്വാനിക്കുന്ന കല്ലെക്ടർ ,ഇതാണ് പറയുന്നത് രാത്രി വൈകി ഉറങ്ങണമെന്ന് ,എന്നിങ്ങെനെ നീളുന്നു കല്ലെക്ടറുടെ ഫേസ്ബുക് പോസ്റ്റിനു പിന്നാലെയുള്ള കമ്മെന്റ്കൾ .
റെഡ് അലെർട് ആയിരുന്നിട്ടും കളക്ടർ അവധി പ്രഖ്യാപിക്കാൻ വൈകിയിരുന്നു .പുലർച്ചെയാണ് എല്ലാവരും അവധി വിവരം അറിയുന്നത് .അപ്പോഴേക്കും എല്ലാവരും എടുക്കേണ്ട തയ്യാറെടുപ്പുകൾ എടുത്തിരുന്നു.ഇന്നലെ രാത്രി തന്നെ മറ്റ് ജില്ലകളിൽ അവധിപ്രഖ്യാപിച്ചിരുന്നു .ഇടുക്കി കോട്ടയം വയനാട് പത്തനംതിട്ട എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരുന്നത് .