Film NewsKerala NewsHealthPoliticsSports

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ വിലക്ക്

12:19 PM Nov 14, 2024 IST | ABC Editor

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങൾക്ക് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ വിലക്ക്. വ്യാഴാഴ്ച രാവിലെ തിരഞ്ഞെടുപ്പ് നടന്ന ജില്ല പഞ്ചായത്ത് ഹാളിലെത്തിയ മാധ്യമങ്ങൾകു വിലക്കേർപെടൂത്തി. തിരഞ്ഞെടുപ്പ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങളെ പൊലീസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.കാരണം ചോദിച്ചപ്പോഴണ് കണ്ണുർ കോളെക്ടെർ വിലക്കേർപെടൂത്തിയത് വ്യക്തമായത്.

ഉന്നത ഉദ്യോ​ഗസ്ഥരുടെ അനുവാദമില്ലാതെ ജില്ലാ പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക്‌ പ്രവേശിക്കാൻ സാധിക്കില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നേരത്തെ, ഇത്തരം തടസ്സങ്ങളില്ലായിരുന്നു. പഞ്ചായത്തിനു പുറത്ത് വലിയ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. അതേസമയം, ജില്ലാ പഞ്ചായത്ത് അംഗമായ പി.പി. ദിവ്യ വോട്ടെടുപ്പിന് എത്തില്ല. ദിവ്യ സ്ഥലത്തെത്തിയാൽ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തുമെന്ന് സൂചനകളുണ്ടായിരുന്നു.

Tags :
ElectionKannur collectorPP Divya
Next Article