Film NewsKerala NewsHealthPoliticsSports

  എം എൽ എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌യും; റസാക്ക് , അൻവറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമുള്ള നീക്കം 

11:34 AM Oct 26, 2024 IST | suji S

മുൻ സി പി എം സ്വതന്ത്ര   എം എൽ എ കാരാട്ട് റസാഖിനെ മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കം ചെയ്‌യും എന്നുള്ള സൂചന പുറത്തുവരുന്നു, രാജി വെക്കാൻ നിർദ്ദേശം നൽകിയതായാണ് പറയുന്നത്. എന്നാൽ കാരാട്ട് റസാക്കിന്റെ നിലപാട് തന്നോട് രാജിവെക്കാൻ പറഞ്ഞിട്ടില്ലെന്നും ,ആവശ്യമെങ്കിൽ അവർക്ക് തന്നെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാമെന്നു൦മാണ്.റസാക്ക് വീണ്ടും പിവി അൻവറുമായി കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ്  ഈ നീക്കമെന്നാണ് വിവരം.

ഇടതുമുന്നണിയോട് തെറ്റിപിരിഞ്ഞ അന്‍വറുമായി കഴിഞ്ഞ ദിവസം കാരാട്ട് റസാഖ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലെത്തിയാണ് റസാഖ് അന്‍വറിനെ കണ്ടത്. അന്‍വര്‍ പറയുന്ന രാഷ്ട്രീയത്തെ പറ്റി പഠിക്കാനാണ് താന്‍ ചേലക്കരയിലെത്തിയത് എന്നാണ്   റസാഖ് കൂടിക്കാഴ്ചയെ കുറിച്ച് നൽകിയ വിശദീകരണം. ഇപ്പോഴും താന്‍ ഇടതുമുന്നണിയുടെ ഭാഗമാണെന്നും പഠിച്ചതിന് ശേഷം അന്‍വറിന് പിന്തുണ നല്‍കുന്നതില്‍ തീരുമാനം എടുക്കുമെന്നും റസാഖ് പറഞ്ഞു

Tags :
Madrasa Teachers' Welfare Board ChairmanMLA Karat RazakP V Anwar
Next Article