For the best experience, open
https://m.abcmalayalamonline.com
on your mobile browser.

നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

04:02 PM Aug 29, 2024 IST | Sruthi S
നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഉള്‍പ്പെടെ നിരവധി വമ്പൻ താരങ്ങളാണ് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. ക്രിക്കറ്റ് കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക.

സെപ്റ്റംബർ 20ന് തുടങ്ങുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്‍റെ ആദ്യപാദമത്സരങ്ങള്‍ക്ക് സെപ്റ്റംബർ 20 മുതല്‍ ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയം വേദിയാവും. ആറ് ടീമുകള്‍ തമ്മില്‍ ആകെ 25 മത്സരങ്ങളാണ് ജോഥ്പൂരില്‍ നടക്കുക. ആറ് ടീമുകളിലേക്കായുള്ള താരലേലം ഇന്ന് നടക്കും. ഒക്ടോബർ 16ന് നടക്കുന്ന കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക.

38 വർഷം മുമ്പാണ് കശ്മീരില്‍ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്നത്. 1986ല്‍ ആയിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ ഏകദിനമത്സരം നടന്നത്. 1986 സെപ്റ്റംബറില്‍ നടന്ന ഈ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ലെജൻഡ് ക്രിക്കറ്റ് ലീഗിഗ് കശ്മീരില്‍ ക്രിക്കറ്റിന്‍റെ പുതിയ തുടക്കമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Tags :