ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ പ്രധാനമന്ത്രി ജീ എന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി
അങ്ങ് പ്രധാനമന്ത്രിയായി ഭരണം നടത്തുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ഇപ്പോൾ കേരളം എന്ന ഭൂപ്രദേശമില്ലേ പ്രധാനമന്ത്രി ജീ എന്ന ചോദ്യവുമായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ അങ്ങയുടെ സർക്കാർ പ്രഖ്യാപിച്ച ധനസഹായം കേരളത്തിന് എന്തുകൊണ്ട് ലഭ്യമാക്കുന്നില്ല എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ഏക വ്യക്തി പ്രധാനമന്ത്രി നരേന്ദ്രമോഡി മാത്രമാണ്.ഉത്തരാഖണ്ഡിലും ആസാമിലും പ്രകൃതിക്ഷോഭം ഉണ്ടായപ്പോൾ കേന്ദ്രബജുകളുടെയാണ് അങ്ങയുടെ സർക്കാർ പ്രത്യേക ധനസഹായി പാക്കേജ് പ്രഖ്യാപിച്ചത്.
കേന്ദ്രസർക്കാരിനെ നിലനിർത്തുവാൻ വേണ്ടി മാത്രം ബീഹാറിനും ആന്ധ്രപ്രദേശിനും കോടിക്കണക്കിന് രൂപയുടെ ധനസഹായമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്.500ലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും രണ്ടു പ്രദേശങ്ങളാകെ സമ്പൂർണ്ണമായും ഒലിച്ചു പോവുകയും ചെയ്ത പ്രകൃതിക്ഷോഭമാണ് വയനാട്ടിലെ മുണ്ടക്കൈ,ചൂരൽമല പ്രദേശങ്ങളിലുണ്ടായത് .ഈ ദുരന്തത്തിന് ഇരയായി ഇപ്പോഴും നരകയാതന അനുഭവിക്കുന്ന കുടുംബങ്ങളിലെ ആളുകളെ സഹായിക്കാൻ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കാൻ കഴിയുകയില്ല എന്ന നിലപാട് മനുഷ്യത്വരഹിതവും ക്രൂരവുമാണ്.
ബിജെപി സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിളും കേന്ദ്രസർക്കാരിനെ പാർലമെൻ്റിൽ രാഷ്ട്രീയമായി താങ്ങിനിർത്തുന്ന സംസ്ഥാനങ്ങൾക്കും നൽകുന്ന സഹായം കേരളത്തിന് നിഷേധിക്കുന്നത് ഫെഡറൽ തത്വം കൊണ്ട് ലംഘനമാണ്.ഇത് രാഷ്ട്രീയ പകപോക്കലാണ്.കാലം ഇതിന് മറുപടി നൽകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.ഇതിനേക്കാൾ വലിയ ദുരന്തങ്ങളെ അതിജീവിച്ച ചരിത്രമാണ് കേരളത്തിനുള്ളത്.നവോത്ഥാന മൂല്യ പാരമ്പര്യങ്ങളെ സാമ്പത്തിക ഉപരോധം കൊണ്ട് തകർക്കാൻ കഴിയുമെന്ന ധാരണയൊന്നും ആർക്കും വേണ്ട.പ്രതിസന്ധികളെ അതിജീവിക്കുവാൻ ഇടത് ജനാധിപത്യ ശക്തികൾ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഭൂമിക കേരളത്തിന് കരുത്തു പകരുമെന്നും ജോസ് കെ മാണി പറഞ്ഞു.