കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണി വിടുന്നു, ഇത് വെറും സൃഷിട്ടി മാത്രം, ജോസ് കെ മാണി
കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണി വിടുന്നു എന്ന വാർത്ത ഇത് വെറും സൃഷിട്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതുമായി എത്തുന്ന വാർത്തകൾ വെറും അഭ്യൂഹം മാത്രമാണ്. മുന്നണി മാറ്റം സംബന്ധിച്ച് ആരുമായും ഇതുവരെയും ചര്‍ച്ച നടത്തിയിട്ടില്ല. അത് രഹസ്യമായും, പരസ്യമായും ജോസ് കെ മാണി പറഞ്ഞു. ഈ വാർത്ത യുഡിഎഫിനെ സഹായിക്കാനുള്ള അജണ്ടയാണന്നും ജോസ് കെ. മാണി ആരോപിച്ചു.
എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. അതേസമയം നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയായാല്‍ യു.ഡി.എഫിലേക്ക് തിരിച്ചെത്താമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്എന്നതായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനെതിരെയാണ് ജോസ് കെ മാണി ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.കഴിഞ്ഞ 60 വര്‍ഷമായി കേരള രാഷ്ട്രീയത്തെ മുന്നോട്ടു നയിച്ച കേരള കോണ്‍ഗ്രസ് എം മുന്നണി മാറാന്‍ പോകുന്നു എന്ന അതീവ ഗൗരവകരമായ ഒരു വാര്‍ത്ത സൃഷ്ടിക്കുന്നതിന് മുമ്പ് സാധാരണഗതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്താറുള്ള പ്രാഥമികമായ സ്ഥിരീകരണം പോലും ഇതുമായി ബന്ധപ്പെട്ടവര്‍ നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.