Film NewsKerala NewsHealthPoliticsSports

നീതി നിഷേധിക്കാൻ പാടില്ല; കേരളവും ഈ രാജ്യത്തിന്റെ ഭാഗമാണ്,കേന്ദ്ര സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി

10:39 AM Dec 16, 2024 IST | Abc Editor

കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നത് ഒരു പകപോക്കല്‍ മാത്രമാണ് മുഖ്യ മന്ത്രി പറയുന്നു. വയനാട് ദുരിതാശ്വാസ സഹായം കേന്ദ്രം നിഷേധിച്ചെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്തതാണ് കേന്ദ്രം കേരളത്തോട് ചെയ്യുന്നത്. കേരളവും ഈ രാജ്യത്തിന്റെ ഭാഗമാണ്. നീതി നിഷേധിക്കാന്‍ പാടില്ല. നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി പറയുന്ന അതേ കാര്യങ്ങൾ തന്നെയാണ്  രാഹുല്‍ ഗാന്ധിയും പറയുന്നത് മുഖ്യമന്ത്രി  പിണറായി പറഞ്ഞു. കോണ്‍ഗ്രസ് സാമ്രാജ്യത്വത്തിന് വിധേയപ്പെട്ടു എന്നും മന്ത്രി കൂട്ടിച്ചേർത്ത്‌. അതേസമയം കേന്ദ്ര സർക്കാരിന് വിമർശിച്ചുകൊണ്ട് മന്ത്രി പി രാജീവും രംഗത്ത് എത്തിയിരുന്നു കഴിഞ്ഞ ദിവസം. പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോ എന്നും കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി രാജീവ് പറഞ്ഞു.

Tags :
Chief Minister Pinarayi Vijayancriticized the central governmentWayanad disaster area
Next Article