Film NewsKerala NewsHealthPoliticsSports

കേരളം ഭരിക്കുന്നത് മുഖ്യ മന്ത്രി പിണറായി വിജയനാണ് അതുകൊണ്ട് വഖഫ് വിഷയത്തിൽ ഒരാൾ പോലും കുടിയിറങ്ങേണ്ടി വരില്ല ഉറപ്പ് പറഞ്ഞു പി ജയരാജൻ

12:59 PM Dec 13, 2024 IST | Abc Editor

കേരളം ഭരിക്കുന്നത് മുഖ്യ മന്ത്രി പിണറായി വിജയനാണ് അതുകൊണ്ട് വഖഫ് വിഷയത്തിൽ ഒരാൾ പോലും കുടിയിറങ്ങേണ്ടി വരില്ല ഉറപ്പ് പറഞ്ഞു സി പി എം നേതാവ് പി ,ജയരാജൻ. കൂടാതെ അദ്ദേഹം പറയുന്നു വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും, ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് കാശാക്കിയെന്നും ആണ്. വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത് പി ജയരാജൻ പറഞ്ഞു.

ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ് മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത്. എന്നാൽ അങ്ങനെ പണം കൊടുത്തു വാങ്ങാൻ കഴിയില്ല വഖഫ് ഭൂമി. വഖഫ് ഭൂമിയുടെ പേരില്‍ സംരക്ഷകരായി ആര്‍എസ്എസും ബിജെപിയും ഇറങ്ങിയിട്ടുണ്ട്. മുമ്പം വിഷയം വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപിയും, ലീഗും ചേര്‍ന്ന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യവെയാണ് ലീഗിനെതിരെ ജയരാജൻ ആരോപണം ഉന്നയിച്ചത്.

Tags :
Chief Minister Pinarayi Vijayanissue of WaqfP Jayarajan
Next Article