For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കൊടകര കള്ളപ്പണം കേസ്; സംസ്ഥാന സർക്കാരിനും ,അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം; വി ഡി സതീശൻ 

03:55 PM Nov 01, 2024 IST | suji S
കൊടകര കള്ളപ്പണം കേസ്  സംസ്ഥാന സർക്കാരിനും  അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി അറിയാം  വി ഡി സതീശൻ 

കൊടകര കള്ളപ്പണക്കേസിൽ സിപിഐഎം ബിജെപി നക്സസ് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാന സർക്കാരിനും അവരുടെ അന്വേഷണസംഘത്തിനും പൊലീസിനും വ്യക്തമായി ഈ കാര്യം അറിയാം ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾക്ക് പങ്കാളിത്തമുള്ളതാണെന്ന്. ഒരു സമ്മർദ്ദവും കേന്ദ്ര സർക്കാരിന്റയോ ഏജൻസികളുടെയോ മേൽ സർക്കാർ ചുമത്തിയിട്ടില്ലാ എന്നും വി ഡി സതീശൻ പറയുന്നു. കുഴൽപ്പണം തട്ടിപ്പറിച്ച് കൊണ്ടുപോയ കേസിൽ മുഖ്യ സാക്ഷി കൂടെയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.

ബിജെപി സംസ്ഥാന പ്രസിഡന്റിനും ഈ കുഴൽപ്പണം കൊണ്ടുവന്നയാൾക്കും തമ്മിൽ ബന്ധമുണ്ട്. അയാൾക്ക് മുറിയെടുത്ത് കൊടുത്തിരുന്നു, ചർച്ച നടത്തിയിരുന്നു. എല്ലാ സൗകര്യവും ചെയ്ത് കൊടുത്തിരുന്നു. ഇത് അന്വേഷിച്ചാൽ കേരള പൊലീസിന് കൃത്യമായി അറിയാം ആ പണം എവിടേയ്ക്ക് കൊണ്ടുപോയി എന്നെല്ലാം വി ഡി സതീശൻ പറയുന്നു. ഇതിനൊക്ക ഒരു ഉത്ഭവ സ്ഥാനം ഉണ്ടാകും. അതുപോലെ  എത്തിച്ചേരേണ്ട ഒരു സ്ഥലവുമുണ്ടാകും. കുഴൽപ്പണം പിടിക്കുമ്പോൾ പൊലീസും മറ്റ് സംവിധാനങ്ങളും ഈ രണ്ട് പോയിന്റുകളാണ്. പ ക്ഷേ ഇവിടെ കേരള പൊലീസ് ഇതൊന്നും പുറത്തുവിട്ടിട്ടില്ല. കുഴൽപ്പണമായി കൊണ്ടുവന്ന പണമാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത് വി ഡി സതീശൻ പറയുന്നു

Tags :