For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കോഴിക്കോട് നീലേശ്വരം വെടിക്കെട്ട് അപകട മരണം കൂടുന്നു

01:51 PM Nov 09, 2024 IST | ABC Editor
കോഴിക്കോട് നീലേശ്വരം വെടിക്കെട്ട് അപകട മരണം കൂടുന്നു

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി.രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്.

കോഴിക്കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്ന പടക്കപുരയിലേക്കു തീ പടർന്നു പിടിക്കുകയായിരുന്നു.

Tags :