പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച മാധ്യമങ്ങൾക്കെതിരെ കെ പി ഉദയഭാനു
03:13 PM Nov 01, 2024 IST | Anjana
പി പി ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ചു പ്രചരിപ്പിച്ച മാധ്യമങ്ങൾക് എതിരെ കേസ് എടുക്കണമെന്ന് സിപിഎം
പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. മുൻ എ ഡി എം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തപ്പെട്ട പി പി ദിവ്യ മീറ്റിംഗിൽ പങ്കെടുക്കുന്നതും ,പ്രസംഗം നടത്തുന്നതും മാധ്യമങ്ങൾ കൃത്യമായി പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു . ഇതിനെതിരെ ശക്തമായ നിലപാട് എടുക്കണമെന്ന് കെ പി ഉദയഭാനു .
ദിവ്യ വിളിച്ചപ്പോൾ മാധ്യമങ്ങൾ എന്തിനു അവിടെ എത്തി എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു . എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ കലക്‌ടർ അരുൺ കുമാറിൻറെ പങ്ക് സംസ്ഥാന സർക്കാർ അന്വേഷിച്ചു കണ്ടുപിടിക്കുമെന്നും കെ പി ഉദയഭാനു പത്തനംതിട്ട മാധ്യമങ്ങളോട് പറഞ്ഞു .