Film NewsKerala NewsHealthPoliticsSports

വൈദ്യുതി വാങ്ങുന്നതിന് ദീർഘകാല കരാറിൽ ഏർപ്പെടുവാൻ അനുമതി നൽകിയത് ജനങ്ങളെ പറ്റിക്കാൻ മാത്രം ,കെ പിസിസി പ്രസിഡന്റ് കെ.സുധാകരൻ

10:36 AM Dec 21, 2024 IST | Abc Editor

വൈദ്യുതി ബോർഡിൽ വൈദ്യുതി വാങ്ങുന്നതിന് ദീർഘകാല കരാറിൽ ഏർപ്പെടുവാൻ അനുമതി നൽകിയത് ജനങ്ങളെ പറ്റിക്കാൻ മാത്രം ,കെ പിസിസി പ്രസിഡന്റ് കെ.സുധാകരൻ. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത് വൈദ്യുത ബോര്‍ഡിന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുത്തുന്നതിനാണ്. ഇങ്ങനൊരു നടപടി ഉണ്ടായിരിക്കുന്നത് 4 രൂപ 29 പൈസ നിരക്കില്‍ 2042 വരെ വൈദ്യുതി വാങ്ങുന്നതിന് നേരത്തെ ഏര്‍പ്പെട്ടിരുന്ന കരാര്‍ റദ്ദ് ചെയ്തത് പരമ അബദ്ധമായിപ്പോയെന്ന ചിന്തയില്‍നിന്നും മാത്രമാണ്,

മുൻപ് ഉണ്ടായിരുന്ന 4 രൂപ 29 പൈസയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി കരാറില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ ഈ പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന് പകല്‍ പോലെ വ്യക്തമാണ് കെ സുധാകരൻ പറയുന്നു. കാര്‍ബൊറാണ്ടം കമ്പനിക്ക് മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ നീട്ടി നല്‍കാന്‍ വകുപ്പ് മന്ത്രിയും സിപിഐ മന്ത്രിമാരും അറിയാതെ മുഖ്യമന്ത്രിയും, വ്യവസായ മന്ത്രിയും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്.30 വര്‍ഷം കൊണ്ട് 300 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ കമ്പിനിക്ക് വീണ്ടും 25 വര്‍ഷം കൂടെ അനുവദിക്കുന്നത് സ്വാർത്ഥ താല്‍പര്യങ്ങളാണ്. ഇതില്‍ കൊടിയ അഴിമതിയുണ്ട് കെ സുധാകരൻ പറഞ്ഞു.

Tags :
electricity billKPCC president K. Sudhakaran
Next Article