മാടായി കോളേജ് വിവാദത്തിൽ ഇടപെട്ട് കെപിസിസി, തർക്കങ്ങൾ പരിഹരിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും
മാടായി കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് കെപിസിസി. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. ഈ പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു, അതിനു ശേഷമാണ് ഇപ്പോൾ ഈ വിവാദത്തിൽ കെപിസിസി ഇടപെട്ടിരിക്കുന്നത്. കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും ,പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നം രൂക്ഷമാകുന്നതിനിടയിലാണ് കെപിസിസി ഇടപെടൽ. ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും.
ഇനിയും ഈ വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി. എന്നാൽ കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി രംഗത്തെത്തിയിരുന്നു. വിവാദം അടിസ്ഥാനരഹിതമാണെന്നും ,വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമാണ്, എജ്യൂക്കേഷന്‍ സെന്റര്‍ രൂപീകരിച്ചത് 80 കളില്‍ ആയിരുന്നുവെന്നും മൂന്ന് ഘട്ടങ്ങളായി താന്‍ പ്രസിഡണ്ടായിരുന്നുവെന്നും എം കെ രാഘവന്‍ പറഞ്ഞു.