Film NewsKerala NewsHealthPoliticsSports

610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയ ഭൂമി വഖഫ് ബോർഡിന്റെ ആണെന്നുള്ള അവകാശ വാദം ഉപേക്ഷിക്കണം കെ ആർ എൽ സി സി

12:07 PM Nov 07, 2024 IST | suji S

മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങൾ നിയമാനുസൃതം സ്വന്തമാക്കിയ ഭൂമിയിൽ വഖഫ് ബോർഡിന്റെ അവകാശവാദം ഉപേക്ഷിക്കണെമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ഭൂമിയിൽ ഇവർക്കു റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു നൽകണമെന്നും ഹൈക്കോടതി ഉത്തരവ് തടസ്സമാണെങ്കിൽ നിയമപരിഹാരം കാണണമെന്നും കെആർഎൽസിസി കൗൺസിൽ ആവശ്യപ്പെട്ടു.610 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാണെന്നു 2019 ൽ തീരുമാനിക്കുകയും ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത വഖഫ് ബോർഡിന്റെ തീരുമാനം തെറ്റാണ്ന്ന കെആർഎൽസിസി ‌ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ പറയുന്നു.

1988, 93 കാലത്താണു ഫാറൂഖ് കോളജ് ഇൗ ഭൂമി വിപണിവിലയ്ക്കു വിറ്റത്. വഖഫ് ബോർഡിന്റെ അനുമതിയില്ലാത്തതിനാൽ ഈ വിൽപന അസാധുവാണെന്ന ബോർഡ് വാദം ശരിയല്ല. കാരണം, 2019 വരെ ഇൗ ഭൂമി വഖഫ് ബോർഡിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ല, ശരിക്കും ഇതിന്റെ കാരണം ഫാറൂഖ് കോളജിനു സമ്മാനം ലഭിച്ച ഭൂമിയാണ് ഇത്.ഭൂമി വിറ്റ് ഫാറൂഖ് കോളജ് 33 ലക്ഷം രൂപ സമാഹരിച്ചു. ഇതുപയോഗിച്ചു വാങ്ങിയ സ്ഥലത്താണു ടീച്ചേഴ്‌സ് ട്രെയ്നിങ് സെന്റർ സ്ഥാപിച്ചത്. ഒരിക്കൽ കൈമാറിയ ഭൂമിയിൽ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണെന്നു൦ കെആർഎൽസിസി ‌ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് എന്നിവർ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ പറയുന്നു.

Tags :
KRLCCWaqf Board
Next Article