മുടങ്ങിയ തവണകൾ അടക്കണം; വയനാട് ദുരന്ത ബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ് അയച്ചു കെഎസ്എഫ്ഇ.
വയനാട് ദുരന്ത ബാധിതർക്ക് പണം അടയ്ക്കാൻ നോട്ടീസ് അയച്ചു കെഎസ്എഫ്ഇ. അടിയന്തരമായി മുടങ്ങിയ തവണകള്‍ അടയ്ക്കാനാണ് നിര്‍ദേശം.താല്‍ക്കാലിക പുനരധിവാസ കേന്ദ്രത്തില്‍ കഴിയുന്ന ചൂരല്‍ മലയിലെ രണ്ട് കുടുംബങ്ങള്‍ക്കാണ് ഇങ്ങനൊരു നോട്ടീസ് അയച്ചിരിക്കുന്നത്.കെഎസ്എഫ്ഇ മേപ്പാടി ബ്രാഞ്ച് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ദുരിത ബാധിതരില്‍ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്നുള്ള നിർദേശം നൽകിയിരുന്നു ആ നിലക്കാണ് ഇങ്ങനൊരു നോട്ടീസ് ദുരന്ത ബാധിതർക്ക് ചെന്നിരിക്കുന്നത്.
അതേസമയം, വയനാട് ദുരന്ത ബാധിതര്‍ക്ക് നല്‍കേണ്ട സഹായത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമം നടത്തണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാൽ കഴിഞ്ഞ ദിവസം വയനാട് ദുരന്തത്തിന് പിന്നാലെ മുന്‍കാല രക്ഷാപ്രവര്‍ത്തനത്തിന് കേരളം ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്റെ 132 കോടി രൂപ ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു, 2006, 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ കേന്ദ്രം ആവശ്യപ്പെടുന്നതെന്നാണ് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. വയനാട് ദുരന്തത്തിന്റെ സഹായ ആവശ്യം മുന്നിലുള്ളപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഈ തുക ആവശ്യപ്പെടുന്നത്. ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കേന്ദ്രത്തോട് ഹൈക്കോടതി ചോദിക്കുന്നത്.