For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾക്ക് പമ്പയിൽ അപകടം

09:36 AM Dec 17, 2024 IST | ABC Editor
ശബരിമല തീർഥാടകരുമായി പോയ ksrtc ബസുകൾക്ക്  പമ്പയിൽ  അപകടം

ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ പമ്പയിൽ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് ആണ് പരുക്കേറ്റത് . ആരുടേയും നില ഗുരുതരമല്ല. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കുമാണ് പരുക്കേറ്റത്.ഇന്നലെ രാത്രി 2 മണിക്കാണ് അപകടം നടന്നത്.

അതേസമയം ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടി തീർഥാടകൻ മരിച്ച വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു . കർണാടകയിലെ കനകപുര രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. 40 വയസായിരുന്നു ഇദ്ദേഹത്തിന്. ഇന്നലെ വൈകിട്ട് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.താഴേക്ക് ചാടിയതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ല .

കുമാരസ്വാമിയ്ക്ക് വീഴ്ചയിൽ കൈക്കും കാലിനും പരിക്കേറ്റു. സന്നിധാനത്തെ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരുന്നു. വഴിമധ്യേയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് വിവരം.

തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സന്നിധാനത്ത് മാളികപ്പുറത്തേക്കുള്ള ഫ്ളൈഓവറിന്‍റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്. ആദ്യം സന്നിധാനത്തെ ഗവ. ആശുപത്രിയിലും പിന്നീട് പമ്പ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിടി സ്‌കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്കുകൊണ്ടുപോകുന്ന വഴി ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Tags :