For the best experience, open
https://m.abcmalayalamonline.com
on your mobile browser.

കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തും

03:43 PM Nov 13, 2024 IST | ABC Editor
കേരള  കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ എസ് യു പഠിപ്പ് മുടക്ക് നടത്തും

കേരള യൂണിവേഴ്സിറ്റിയിൽ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഉയർന്ന പരീക്ഷ ഫീസ് ഏർപ്പെടുത്തിയതിനെതിരെ കേരള, കാലിക്കറ്റ് സർവ്വകലാശാലകൾക്ക് കീഴിലെ എല്ലാ ക്യാമ്പസുകളിലും നാളെ കെ.എസ്.യു പഠിപ്പ് മുടക്ക് നടത്തുംസർക്കാരിന്റെ ഇടപെടലിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം 23ന് നടക്കുന്ന കേരള യൂണിവേഴ്സിറ്റി പരീക്ഷകൾ തടയാനാണ് കെഎസ്‌യു തീരുമാനം .

സർക്കാരിന്റെ അറിവോടെയാണ് യൂണിവേഴ്സിറ്റിയിൽ കൊള്ള നടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി കൂട്ടുനിൽക്കുന്നുവെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു . യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ആരംഭിച്ച ഡിഗ്രി കോഴ്സുകൾ വിദ്യാർത്ഥികളിൽ വലിയ ആശയ കുഴപ്പം ഉണ്ടാക്കിയെന്നും അലോഷ്യസ് സേവ്യർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Tags :