Film NewsKerala NewsHealthPoliticsSports

പലരും പറഞ്ഞു അമ്മയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തണമെന്ന്; പക്ഷെ സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല പ്രതികരണവുമായി നടൻ കുഞ്ചാക്കോ ബോബൻ

12:24 PM Nov 07, 2024 IST | suji S

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ ഒരറിയിപ്പ് ഇല്ലാതെ താരങ്ങൾ പ്രഖ്യാപിക്കുകവായിരുന്നു, അമ്മയുടെ നേതൃസ്ഥാനത്ത് നിന്ന് വര്‍ഷങ്ങളോളം പ്രസിഡന്റ് ആയിരുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജിവച്ച് മാറിയ സാഹചര്യത്തില്‍ കുഞ്ചാക്കോ ബോബനെ പോലെയുള്ളവര്‍ നേതൃസ്ഥാനത്തേക്ക് വരണമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ ഈ അഭിപ്രായത്തോടെ പ്രതികരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.

തനിക്ക് സ്വീകാര്യതയുണ്ടെന്ന് എല്ലാവരും പറഞ്ഞു ,എന്നാൽ ഈ  സംഘടന നോക്കാന്‍ തനിക്ക് ത്രാണിയില്ല എന്നാണ് കുഞ്ചാക്കോ പറയുന്നത്.അമ്മ സംഘടനയില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തുകയോ ഞാന്‍ മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. പക്ഷെ കമ്യൂണിക്കേഷന്റെ ഒരു ചെറിയ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അതിനപ്പുറം അമ്മ എന്ന സംഘടന എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യാനുള്ള എല്ലാ നല്ല പ്രവൃത്തികളുടെയും കൂടെ ഞാനുണ്ടാകും ,അതില്‍ യാതൊരു വ്യത്യാസവുമില്ല. അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോള്‍ ഞാന്‍ ചിന്തിക്കുന്നില്ല. എനിക്ക് സ്വീകാര്യതയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. സംഘടന നോക്കി നടത്താന്‍ കേപ്പബിള്‍ ആകണം നടൻ പറഞ്ഞു.

Tags :
AMMA Film AssociationHema committee reportKunchako Boban
Next Article