ഒരാൾ ബി ജെ പി വിട്ട് കോൺഗ്രസിൽ പോയതിന് സി പി എം എന്തിനാണ് കരയുന്നത്; രൂക്ഷ വിമർശനവുമായി പി കെ . കുഞ്ഞാലികുട്ടി
സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും ,ഒരാൾ ബി ജെ പി വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു . സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണെന്നും കുഞ്ഞാലികുട്ടി പറയുന്നു.
പാണക്കാട് തങ്ങള്‍മാര്‍ നാടിന് മത സൗഹാർദ്ദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്ന പരിഹാരത്തിന് പാണക്കാട് തങ്ങൾ ശ്രമം നടത്തുമ്പോൾ അതിൽ നിന്ന് വിഷയം മാറ്റി വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നത്. പാലക്കാട് ഒന്നാം സ്ഥാനത്ത് യു.ഡി.എഫും രണ്ടാം സ്ഥാനത്ത് ബി.ജെ.പിയും വരും. സമസ്തയിലെ വിഷയം ചർച്ച നടക്കുന്നുണ്ട്. പത്രത്തിൽ വന്ന പരസ്യത്തെ സമസ്ത തന്നെ തള്ളിപറഞ്ഞു കുഞ്ഞാലി കുട്ടി പറഞ്ഞു.