Film NewsKerala NewsHealthPoliticsSports

കോൺഗ്രസ് ആദ്യം പാർട്ടിയിലെ പ്രശ്‌നം പരിഹരിക്കട്ടെ, കെ സി വേണുഗോപാൽ, ജി സുധാകരൻ കൂടിക്കാഴ്ച്ചയിൽ പ്രതികരിച്ചു കെ വി തോമസ്

10:57 AM Dec 02, 2024 IST | Abc Editor

കെ സി വേണുഗോപാൽ ജി സുധാകരൻ കൂടിക്കാഴ്ച്ചയിൽ പ്രതികരിച്ചു കെ വി തോമസ്. കെ സി വേണുഗോപാൽ ജി സുധാകരനെ കാണാൻ പോയത് ആരോഗ്യ പ്രശ്‌നം കൊണ്ടല്ല, കെ വി തോമസ് പറയുന്നു കൂടാതെ ജി സുധാകരൻ ഉറച്ച കമ്മ്യൂണിസ്റ്റ് ആണ്, അദ്ദേഹ൦ വീട്ടിൽ ചെന്ന് കണ്ടാൽ മാറുന്ന ആളല്ലാ കെ വി തോമസ് പറഞ്ഞു. കോൺഗ്രസ് ആദ്യം പാർട്ടിയിലെ പ്രശ്നം പരിഹരിക്കട്ടെ. വീട്ടിൽ ഉള്ളവർ തങ്ങൾക്ക് ഭക്ഷണം തരൂ എന്ന് പറയുമ്പോൾ പുറത്തുള്ളവർക്ക് ഭക്ഷണം കൊടുക്കാൻ പോവുകയാണ് കോൺഗ്രസ്‌ എന്നും കെ വി തോമസ് പറഞ്ഞു.

സിപിഎം ഒരു കേഡർ പാർട്ടിയാണ്, താഴെ തട്ട് മുതൽ ചർച്ചകളും ,അഭിപ്രായങ്ങളും നടക്കും.അത് ആ പാർട്ടിയുടെ കരുത്താണ് കെ വി തോമസ് പറഞ്ഞു. അതേസമയം ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. കെ സി വേണുഗോപാൽ, ജി സുധാകരൻ കൂടിക്കാഴ്ച്ച ആലപ്പുഴ സിപിഎമ്മില്‍ കനത്ത വിഭാഗീയത നേരിടുമ്പോഴാണ് നടക്കുന്നത്. സിപിഎം പരിപാടികളില്‍ നിന്ന് തുടരെ ജി സുധാകരനെ മാറ്റിനിര്‍ത്തിയതിന് പിന്നാലെയാണ് ഇങ്ങനൊരു കൂടിക്കാഴ്ച്ച.

Tags :
G Sudhakaran meetingKV Thomas reacts to KC Venugopal
Next Article