Film NewsKerala NewsHealthPoliticsSports

ഇന്ത്യ സഖ്യത്തിന്റെ നേതൃത്വസ്ഥാനത്തെ ചൊല്ലി സഖ്യകഷികൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷം, ഇന്ത്യ സഖ്യത്തെ നയിക്കാൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ചു ലാലു പ്രസാദ് യാദവ്

02:39 PM Dec 10, 2024 IST | Abc Editor

ഇൻഡ്യ സഖ്യത്തിന്റെ നേതൃസ്ഥാനത്തെച്ചൊല്ലി സഖ്യകക്ഷികൾ തമ്മിലുളള ഭിന്നത ഇപ്പോൾ അതിരൂക്ഷമാകുകയാണ്. എന്നാൽ തനിക്കൊരു അവസരം ലഭിച്ചാൽ ഇൻഡ്യ സഖ്യത്തെ നയിക്കാൻ താൻ തയ്യാറെന്ന മമതയുടെ പ്രസ്താവനയെ പിന്തുണച്ച് കൊണ്ട് ലാലു പ്രസാദ് യാദവും ഇപ്പോൾ രംഗത്തെത്തി. ഇന്ത്യ സഖ്യത്തെ മമത നയിക്കണമെന്ന് പറഞ്ഞ ലാലു യാദവ് കോൺഗ്രസിന്റെ എതിർപ്പിന് പ്രസക്തയില്ലെന്നും കൂട്ടിച്ചേർത്തു.എന്നാൽ മുൻപ് മമതയെ പിന്തുണച്ച് എൻസിപി നേതാക്കളായ ശരദ് പവാറും, സുപ്രിയ സുലെയും രംഗത്തുവന്നിരുന്നു.

മമത വന്നാൽ  തങ്ങൾ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമെന്നും ഞങ്ങൾ എല്ലാവരും അതിൽ സന്തോഷത്തിലായിരിക്കുമെന്നും സുപ്രിയ സുലെ എഎൻഐയോട് പറഞ്ഞിരുന്നു. ഇന്ത്യൻ സഖ്യത്തിന്റെ യോഗത്തിൽ ഇക്കാര്യം അവതരിപ്പിക്കുമെന്നും മുതിർന്ന നേതാക്കൾ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുമെന്നും സുപ്രിയ സുലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ലാലു യാദവ് എത്തുന്നത്. അതേസമയം ഇൻഡ്യയുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്നാണ് മമത തുറന്നുപറഞ്ഞത്. ഒരു പടി കൂടി കടന്ന് അവസരം നൽകിയാൽ മുന്നണിയുടെ നേതൃസ്ഥാനം താൻ ഏറ്റെടുക്കുമെന്നും സുഗമമായ പ്രവർത്തനം ഉറപ്പാക്കുമെന്നും മമത പറഞ്ഞിരുന്നു. കോൺഗ്രസ് എന്നാൽ ഈ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു.

Tags :
India allianceLalu Prasad YadavMamata Banerjee
Next Article