For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ

05:17 PM Nov 08, 2024 IST | ABC Editor
ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ  ലഷ്കർ ഇ തൊയ്ബ ഭീകരർ  അറസ്റ്റിൽ

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് നിഗമനം .

ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ ശ്രീനഗറിലെ ഖൻയാർ പ്രദേശത്ത്‌വെച്ച്‌ സേന വധിച്ചതിനെ തുടർന്നാണ് ഗ്രനേഡ് ആക്രമണം എന്നാണ് നിഗമനം.

Tags :