For the best experience, open
https://m.abcmalayalamonline.com
on your mobile browser.

ലോറൻസ് ബിഷ്‍ണോയി, അഖിലേന്ത്യ മൃഗസംരക്ഷണ സമാജിന്റെ യുവജന വിഭാഗം നേതാവ്

11:40 AM Oct 31, 2024 IST | Swathi S V
ലോറൻസ് ബിഷ്‍ണോയി  അഖിലേന്ത്യ മൃഗസംരക്ഷണ സമാജിന്റെ യുവജന വിഭാഗം നേതാവ്

ഗുണ്ടാസംഘത്തലവൻ ലോറൻസ് ബിഷ്‍ണോയിയെ അഖിലേന്ത്യ മൃഗസംരക്ഷണ സമാജിന്റെ യുവജന വിഭാഗം നേതാവായി തെരഞ്ഞെടുത്തു. പഞ്ചാബിലെ അബോഹറിൽ ചൊവ്വാഴ്ച ചേർന്ന ബിഷ്‍ണോയി സമാജിന്റെ യോഗത്തിലാണ് ബിഷ്‍ണോയിയെ ഐകക​േണ്ഠ്യേന തെരഞ്ഞെടുത്തത്.

85 കേസുകളിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയാണ് ലോറൻസ് ബിഷ്നോയ്. നിലവിൽ ഇപ്പോൾ ഗുജറാത്ത് ജയിലിലാണ്. ബിഷ്‍ണോയി സമുദായത്തിന്റെ തത്വങ്ങളനുസരിച്ച് മൃഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന കടമ ലോറൻസ് ബിഷ്‍ണോയി ഭംഗിയായി നിറവേറ്റുമെന്നാണ് സമാജിന്റെ തലവൻ ഇന്ദർപാൽ പറയുന്നു.

അതേസമയം ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽനിന്ന് വധഭീഷണി ലഭിച്ചെന്ന പരാതിയുമായി 10 വയസുകാരനായ സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസർ അഭിനവ് അറോറയും കുടുംബവും രംഗത്തെത്തിയിരുന്നു
അഭിനവിനെ വകവരുത്തുമെന്നായിരുന്നു ഭീക്ഷണി എന്ന് അമ്മ ജ്യോതി പറഞ്ഞു.

Tags :